സത്യപ്രതിജ്ഞക്ക് 13 മുഖ്യമന്ത്രികൾക്ക് ക്ഷണം: ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് ക്ഷണമില്ല

47

രണ്ടാംപിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട്, പശ്ചിമബംഗാൾ സർക്കാരുകളുടെ പ്രതിനിധികൾ എത്തി. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് 13 ബി.ജെ.പി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവർ ആശംസ അറിയിക്കുകയും പങ്കെടുക്കുന്നതിന് അസൗകര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രിക്കു പകരം വ്യവസായ മന്ത്രി തങ്കം തെന്നരശ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ച തലസ്ഥാനത്ത് എത്തി. പശ്ചിമബംഗാളിൽനിന്നുള്ള ലോക്‌സഭാംഗവും തൃണമൂൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി ലീഡറുമായ കകോലി ഘോഷ് ദസ്തിദാർ ആണ് ചടങ്ങിന് എത്തുന്ന മറ്റൊരതിഥി.