പ്ലസ് വൺ പ്രവേശനം: അടുത്ത തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം

191

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ്  ആലോചിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്‍പ് മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.