ആന ചികിൽസകൻ ഡോ.കെ.സി പണിക്കർക്ക് പൂരപ്രേമി സംഘത്തിൻ്റെ പ്രഥമ ‘ആചാര്യനമനം ആദരം’: പൂര വിശേഷ കാഴ്ചകളുമായി യൂട്യൂബ് ചാനൽ പ്രേക്ഷകരിലേക്ക്, പൂരപ്രേമി സംഘത്തിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് ചീഫ് വിപ്പ് കെ.രാജൻ

67
8 / 100

പ്രശസ്ത ആന ചികൽസകൻ ഡോ.കെ.സി പണിക്കർക്ക് പൂരപ്രേമി സംഘം പ്രഥമ ‘ആചാര്യനമനം ആദരവ്’ സമർപ്പിക്കും. പൂരപ്രേമിസംഘം ആരംഭിച്ച യൂടൂബ് ചാനലിൻ്റെ ഉദ്ഘാടന വേദിയിലാണ് ഡോ.കെ.സി പണിക്കർക്ക് പ്രഥമ ആചാര്യനമന ആദരം സംഘം രക്ഷാധികാരി നന്ദൻ വാകയിൽ പ്രഖ്യാപിച്ചത്. ഉൽസവങ്ങളടക്കമുള്ള സാംസ്കാരിക വിശേഷങ്ങളും കാഴ്ചകളുമുൾപ്പെടുത്തിയുള്ള യൂട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് കെ.രാജൻ എം.എൽ.എ നിർവഹിച്ചു. പൂരപ്രേമി സംഘത്തിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു. തൃക്കൂർ പുറയംകാവ് ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പോൾസൺ തെക്കുംപീടിക, പഞ്ചായത്ത് മെമ്പർ ഷീബ, കൺവീനർ വിനോദ് കണ്ടെം കാവിൽ, ട്രഷറർ പി.വി. അരുൺ എന്നിവർ സംസാരിച്ചു.