പൂരപ്രേമിസംഘം ആചാര്യനമനം നാളെ: ആന ചികിൽസകൻ ഡോ.കെ.സി.പണിക്കരെ വീട്ടിലെത്തി ആദരിക്കും

40
4 / 100

പൂരപ്രേമി സംഘത്തിന്റെ പ്രഥമ ആചാര്യനമനം ആദരം നാളെ നടക്കും. പൂരോത്സവങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആചാര്യൻമാരെ ആദരിക്കുന്നതാണ് പരിപാടി. ആദ്യത്തെ ആചാര്യനമനം ആന ചികിൽസാ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഡോ.കെ.സി.പണിക്കർക്കാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തൃശൂരിൽ കുളശേരി ക്ഷേത്രത്തിന് സമീപമുള്ള പണിക്കരുടെ വസതിയിലെത്തി മന്ത്രി വി.എസ് സുനിൽകുമാർ ആചാര്യനമനം നടത്തുമെന്ന് പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴെക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടേംകാവിൽ എന്നിവർ അറിയിച്ചു.