സർക്കാർ ഓഫീസുകളിലെ പഞ്ചിങ് ഇന്ന് പുനരാരംഭിക്കും

8

സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള പഞ്ചിങ് ഇന്ന് പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവച്ച ബയോമെട്രിക് പഞ്ചിങിനു പകരം ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിങ് ആയിരിക്കും നടപ്പാക്കുക.

സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവിടങ്ങളിൽ ഇനി മുതൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവും ഇറക്കി. പൊതുഅവധി ഒഴിവാക്കിയാൽ തിങ്കൾ മുതൽ ശനി വരെയായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുക.