കാലാവർഷം 31ന് എത്തിയേക്കുമെന്ന് സാധ്യത

14

തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31ന് കേരളത്തിലെത്താൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും മഴ കൂടും. 24ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.