യാസ്: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം

17

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും കനച്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. തെക്കൻകേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നത്.

മെയ് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴയ്ക്ക് സാധ്യതയുള്ളത്. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25-ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 26-ന് കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിൽ കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.ബുധനാഴ്ച പശ്ചിമബംഗാള്‍-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും.