പോലീസ്‌ ക്യാമ്പുകളിലെ പോലീസ്‌ ട്രെയിനികളും ജീവനക്കാരും ഉൾപ്പടെ 133 പേർക്ക്‌ കോവിഡ്‌; രാമവർമപുരം പോലീസ് റിക്രൂട്ടിങ് ട്രെയിനിങ് സെന്റർ അടച്ചു

29

സംസ്ഥാനത്തെ പോലീസ്‌ ക്യാമ്പുകളിലെ പോലീസ്‌ ട്രെയിനികളും ജീവനക്കാരും ഉൾപ്പടെ 133 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രാമവർമ്മപുരം പോലീസ്‌ അക്കാദമിയിലെ 54 ട്രെയിനികൾക്കാണ് കോവിഡ്‌. രാമവർമപുരം ഇന്റഗ്രേറ്റഡ് പോലീസ്‌ റിക്രൂട്ടിങ് ട്രെയിനിങ് സെന്റർ ( ഐ.പി.ആർ.ടി.സി) പ്രവർത്തനം ഇതേ തുടർന്ന് നിറുത്തി. 480 പേരാണ് പരിശീലനത്തിലുള്ളത്. ഇതിൽ  100‌ പേർ നിരീക്ഷണത്തിലാണ്. 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ  പ്രദേശം കണ്ടയ്‌ൻമെന്റ്‌ സോണാക്കി. ഐ.പി.ആർ.ടി.സി- 54, എം.എസ്‌.പി-36, എസ്‌.എ.പി- 11, കെ.എ.പി -രണ്ട്- ഏഴ്,  കെ.എ.പി- മൂന്ന്‌ -12, കെ.എ.പി- നാല്‌-അഞ്ച്, കെ.എ.പി -അഞ്ച്‌‌- അഞ്ച്,  കെപ്പ-മൂന്ന് എന്നിങ്ങനെയാണ് പോലീസ് ക്യാമ്പുകളിൽ കോവിഡ് സ്ഥിരീകരിച്ചത്‌.