ഇ.എം.സി.സിയുടെ സി.ഇ.ഒ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് രമേശ് ചെന്നിത്തല

12

ആഴക്കടല്‍ മത്സ്യബന്ധന അനുമതിയെച്ചാല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, ഇ.എം.സി.സി.യുടെ സി.ഇ.ഒ. ഡുവന്‍ ഇ. ഗെരന്‍സര്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി.യുമായി ഒപ്പിട്ട കരാറുകള്‍ റദ്ദാക്കാന്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നയത്തിനെതിരായതിനാല്‍ പദ്ധതി നടക്കില്ലെന്നു പറഞ്ഞു ഇ.എം.സി.സി. പ്രതിനിധികളെ തിരിച്ചയച്ചെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. അങ്ങനെയെങ്കില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എങ്ങനെ ഇ.എം.സി.സി.യുമായി രണ്ടാമത്തെ എം.ഒ.യു. ഒപ്പിട്ടു? നടക്കില്ലെന്നു പറഞ്ഞ് മന്ത്രി ഓടിച്ചുവിട്ട ഇ.എം.സി.സി.യെ വ്യവസായവകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി എന്നാണോ മനസ്സിലാക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.