വയനാട് ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസിനും കാസര്‍കോട് മന്ത്രി ദേവര്‍കോവിലിനും ചുമതല

19

മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസര്‍കോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുമാണ് ചുമതല.

മറ്റ് എല്ലാ ജില്ലകളില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്ക് മൂന്ന് മന്ത്രിമാര്‍ വീതവും കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്.

മറ്റ് 10 ജില്ലകള്‍ക്ക് ഓരോന്നു വീതമാണ് മന്ത്രിസ്ഥാനം.