ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി നാല്‍പ്പതിനായിരത്തിലേക്ക് ഉയര്‍ത്തി

8

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി നാല്‍പ്പതിനായിരത്തിലേക്ക് ഉയര്‍ത്തി. അയ്യായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനത്തിനെത്താം. 

അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വൈകാതെ തന്നെ നീലിമല വഴിയുള്ള യാത്രയും അനുവദിച്ചേക്കും.