പാലായിൽ ജോസ് കെ മാണിക്കെതിരെ സേവ് സി.പി.എം ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ

10

പാലായില്‍ ജോസ് കെ. മാണിക്കെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജോസ് കെ. മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അത് ഓര്‍ക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് സി.പി.എം ഫോറം എന്ന പേരിലാണ് പാലായില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പാലായുടെ പല ഭാഗത്തും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കയ്യെഴുത്ത് പോസ്റ്ററുകളാണ് ഇവ. ജോസ് കെ. മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നു. പാലാ നഗരസഭയില്‍ ഇന്നലെ ഉണ്ടായിട്ടുള്ള സി.പി.എം-കേരള കോണ്‍ഗ്രസ് കയ്യാങ്കളിക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.