പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം

4

പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽസ് സ്‌കൂളിൽ നിർവഹിക്കും.

ആദ്യരണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഴുവൻ കുട്ടികൾക്കും ക്ലാസ് പ്രയോജനപ്പെടുത്താൻ അവസരമുണ്ടെന്ന് ഇക്കാലയളവിൽ അധ്യാപകർ ഉറപ്പുവരുത്തണം.
ഇതിന് ശേഷം ജൂലൈ മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളിൽ വിദ്യാർത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓൺലൈൻ ക്ലാസുകൾ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. രാവിലെ ഒൻപതര മുതൽ വിക്ടേഴ്‌സ് ചാനൽ വഴി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് വിക്ടേഴ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം ജൂൺ 15ഓടെ പൂർത്തിയാക്കാനാണ് ശ്രമം.