സ്‌കോൾ കേരള നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് സർക്കാർ

16

സ്‌കോൾ കേരള നിയമനങ്ങളിൽ സംവരണം പാലിച്ചില്ലെന്ന് സ്ഥിരീകരിച്ച് സർക്കാർ. ഭാവി നിയമനങ്ങളിൽ സംവരണം പാലിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

സ്‌കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തിൽ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചായിരുന്നു പിൻവാതിൽ നിയമനം.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിൻറെ സഹോദരി ഷീജ ഉൾപ്പെടെയുള്ളവരുടെ നിയമനങ്ങൾ വിവാദമായിരുന്നു.