ഷേക്ക് ദര്‍വേശ് സാഹിബ് പുതിയ ജയിൽ മേധാവി

13

പുതിയ ജയില്‍ മേധാവിയായി ഷേക്ക് ദര്‍വേശ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം. എ.ഡി.ജി.പി റാങ്കില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 1990 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഷേക്ക് ദര്‍വേശ് സാഹിബ്‌. നേരത്തേ ക്രൈം ബ്രാഞ്ച്, വിജിലന്‍സ് എ.ഡി.ജി പിയായിട്ടുണ്ട്. 2019ല്‍ ഉത്തര മേഖലാ എ.ഡി.ജി.പിയായി നിയമിതനായി. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ്.പിയായിരുന്നു. ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശിയാണ്.