മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റിയതായി യു.പി. പോലീസ് സുപ്രീം കോടതിയെ അറിയിച്ചു

2

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റി. കാപ്പനെ ജയിലിലേക്ക് മാറ്റിയതായി യു.പി. പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. 

കാപ്പന്‍ കോവിഡ് മുക്തനായെന്നും അദ്ദേഹത്തെ മഥുരയിലെ ജയിലിലേക്ക് മാറ്റുകയാണെന്നും യു.പി. പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്നു രാവിലെയാണ് യു.പി. പോലീസിന്റെ അഭിഭാഷകന്‍ അഭിനവ് അഗര്‍വാള്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

കഴിഞ്ഞ 21 മുതല്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.