രണ്ട് സീറ്റിൽ മത്സരിക്കുന്ന കെ.സുരേന്ദ്രന് വിജയാശംസകളെന്ന് ശോഭാ സുരേന്ദ്രൻ

48

കെ. സുരേന്ദ്രന്‍ രണ്ട് സീറ്റീല്‍ മത്സരിക്കുന്നത് കേരളത്തെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും ആദ്യത്തെ അവസരവും സുവര്‍ണാവസരവുമാണെന്ന് ബിജെപി നേതാവ് ശോഭാ സരേന്ദ്രന്‍. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കെ. സുരേന്ദ്രനെ രണ്ട് മണ്ഡലങ്ങളിലും വിജയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നം അവര്‍ പറഞ്ഞു. 

രണ്ട് സീറ്റില്‍ മത്സരിക്കാന്‍ പട്ടിക നിശ്ചിയിച്ചിരിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. പല ആളുകളും അങ്ങനെ മത്സരിച്ചിട്ടുണ്ടെന്നും അത് പുതിയ കാര്യമല്ലെന്നും അവര്‍ പറഞ്ഞു. പക്ഷേ ഇത് കേരളത്തെ സംബന്ധിച്ചും ബിജെപിയെ സംബന്ധിച്ചും ആദ്യത്തെ അവസരവും സുവര്‍ണാവസരവുമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

മത്സരിക്കണം എന്ന നമ്മള്‍ ആഗ്രഹിച്ചുകൊണ്ട് ശ്രമം നടത്തിയാലേ അതിനെക്കുറിച്ച് ചര്‍ച്ചയുടെ ആവശ്യമുള്ളൂയെന്ന് സീറ്റ് ലഭിക്കാതിരിക്കാന്‍ സംസ്ഥാനത്ത് നിന്ന് ചരടുവലി നടന്നിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. 

വളരെ വേദനയോടെയാണ് ലതികയുടെ വാക്കുകള്‍ കണ്ടതും കേട്ടതുമെന്നും ശോഭാ സരേന്ദ്രന്‍ പറഞ്ഞു. ശരിക്കും നീറുന്ന വേദന തന്നെയണ്. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുള്ള പുരുഷന്മാര മുഴുവന്‍ ആളുകളും പുനര്‍വിചിന്തനത്തിന് തയ്യാറാകുന്ന ഒരു സാഹചര്യമാണ് ഈ കാഴ്ചയില്‍ നിന്ന് അവര്‍ക്ക് കിട്ടുക എന്ന് കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.