ശോഭാ സുരേന്ദ്രൻ മത്സര രംഗത്തുണ്ടാകുമെന്ന് കെ.സുരേന്ദ്രൻ; മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വിമർശനം

18

ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. 

പത്തനംതിട്ടയില്‍  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ വ്യക്തിപരമായി ശോഭ അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നു.

 ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ശോഭ സുരേന്ദ്രനെ താന്‍ നേരിട്ടുവിളിച്ച് അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.