ശ്രീകൃഷ്ണജയന്തി ആശംസ നേർന്ന് മുഖ്യമന്ത്രി:പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദിനമാകട്ടെയെന്ന് ആശംസയിൽ മുഖ്യമന്ത്രി

22

ശ്രീകൃഷ്ണ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി ആശംസകളിൽ പറഞ്ഞു. സമൂഹ മാധ്യമത്തിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.

കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിൻ്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിൻ്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

പിണറായി വിജയൻ
മുഖ്യമന്ത്രി