എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം

5

തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​ന്​ കൊ​ടി​യി​റ​ങ്ങി​യ​തി​ന്​ പിന്നാ​ലെ സം​സ്ഥാ​ന​ത്തെ ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വ്യാഴാഴ്​​ച​മു​ത​ൽ പരീക്ഷ ചൂ​ടി​ലേ​ക്ക്.

എ​സ്.​എ​സ്.​എ​ൽ.​സി, രണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ക്കാ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ട്ടു​മു​ത​ൽ 12വ​രെ ഉ​ച്ച​ക്ക്​ ശേഷവും 15 മു​ത​ൽ രാവി​ലെ​യു​മാ​ണ്​ നടക്കു​ക. ഉ​ച്ച​ക്കു​ശേഷം 1.40 മു​ത​ലും വെള്ളി​യാ​ഴ്​​ച 2.40 മുതലു​​മാ​ണ്​ പ​രീ​ക്ഷ.

15 മു​ത​ൽ രാ​വി​ലെ 9.40 മു​ത​ലു​മാ​ണ്​ പ​രീ​ക്ഷ. പരീ​ക്ഷ 29ന്​ ​അ​വ​സാ​നി​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ 9.40 മുത​ലാ​ണ്​ ആ​രം​ഭി​ക്കു​ക.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പരീ​ക്ഷ 26നും ​വി.​എ​ച്ച്.​എ​സ്.​ഇ ഒ​മ്പ​തി​ന്​ തുടങ്ങി 26നും​ ​അ​വ​സാ​നി​ക്കും. 2947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,22,226 പേരാണ്​ ഇ​ത്ത​വ​ണ എസ്.​എ​സ്.​എ​ൽ.​സി പരീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 4,21,977 പേ​ർ സ്കൂ​ൾ ഗോ​യി​ങ്​ വിഭാഗ​ത്തി​ലാ​ണ്. 2,15,660 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,06,566 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഗ​ൾ​ഫി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573ഉം ​ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627 പേ​രും പരീക്ഷ​യെ​ഴു​തും. ചട്ടിപ്പറമ്പ് ന്യൂസ്

2004 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,46,471 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തും.

പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 2,26,325 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,20,146 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. സ്​​കൂ​ൾ ഗോ​യി​ങ്​ വിഭാഗ​ത്തി​ൽ 3,77,939 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി.എച്ച്.​എ​സ്.​ഇ പരീക്ഷ​യെ​ഴു​തു​ന്ന​ത്.