സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; എണ്ണിതുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം; ഫലം തത്സമയം ഫോണിൽ അറിയാം ലിങ്ക് ഇവിടെ

72

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ തുറന്നു തുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പിന്നീട് 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും. വോട്ടെണ്ണലിന്‍റെ ആകാംക്ഷയിലാണ് സംസ്ഥാനം ഒന്നടങ്കം. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ ട്രെൻഡ്സ് പോർട്ടൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പ്’ (VoterTurnoutApp) ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ അപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം. നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടെണ്ണല്‍ ഫലവും ആപ്പ് വഴി അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റായ www.results.eci.gov.in വഴിയും തത്സമയ ഫലം അറിയാം.