ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വി.എം സുധീരൻ

7

ഇനി തിരഞ്ഞെടുപ്പ്  രാഷ്ട്രീയത്തിലേക്കില്ലെന്നും പുതു തലമുറകള്‍ക്ക് വഴിമാറികൊടുക്കുകയാണന്നും മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യം തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം 25 വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ നേതൃത്വത്തെ അറിയിച്ചതായിരുന്നു. പക്ഷെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പിന്നീട് മത്സരിച്ചത്. ഇത്തവണ തന്റെ പേര് വന്നിട്ടേയില്ലെന്നും വി.എം  സുധീരന്‍ കോഴിക്കോട് പ്രതികരിച്ചു. 

സര്‍വേകളൊക്ക അന്തിമ ഫലമാണ് എന്ന് ആരും കരുതുന്നില്ല. മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുത്താണ് തുടര്‍ഭരണമെന്ന പ്രചാരണം സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുകയാണ് സര്‍ക്കാര്‍. ഇത് കമ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേര്‍ന്നതല്ല. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ ഐക്യ ജനാധിപത്യമുന്നണിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാക്കും. 

നേമത്ത് മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് വന്നിട്ടുള്ള എല്ലാ പോരായ്മകളും തിരിച്ചറിഞ്ഞ് പരിഹാരം  കണ്ടെത്തി കെ.മുരളീധരന്‍ ചരിത്ര വിജയം നേടുമെന്നും സുധീരന്‍ പറഞ്ഞു.