സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല; തീരുമാനം മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ

38

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തത്കാലം കൂടുതല്‍ നിയന്ത്രണങ്ങല്‍ ആവശ്യമില്ലെന്നും കോവിഡ് അവലോകന യോഗത്തില്‍ ധാരണയായി.

Advertisement

സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കണം എന്ന നിര്‍ദേശം നല്‍കും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.

നിലവിലുള്ള സ്ഥിതി തുടരനാണ് യോഗത്തില്‍ ധാരണയായതെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

Advertisement