സി.എ.ജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശ ലംഘനം ഇല്ലെന്ന് ഡോ. തോമസ് ഐസക്

29

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശ ലംഘനം ഇല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിയില്‍ വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു. കമ്മിറ്റിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. 

ജനം  ചര്‍ച്ച ചെയ്യാന്‍ വേണ്ടിതന്നെയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍  പുറത്തുവിട്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.  ഹാജരാകേണ്ടി വന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 

കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമാണ് ലഭിച്ചത്. സിഎജിയുടെ ഭാഗത്ത് നിന്ന് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചു.