തൃശൂർ പൂരം വീണ്ടും പ്രതിസന്ധിയിൽ: കോവിഡ് അപകടകരമായ അവസ്ഥയിലെത്തുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; പുനരാലോചന നടത്തണമെന്ന് സർക്കാരിന് ഡി.എം.ഒയുടെ കത്ത്

199

തൃശൂര്‍ പൂരം നടത്തിപ്പ്‌ വീണ്ടും പ്രതിസന്ധിയിൽ. കോവിഡ് അപകടകരമായ അവസ്ഥയിലെത്തുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ സർക്കാരിന് കത്ത് നൽകി. ഇല്ലങ്കില്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. പൂരം മുൻ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും.

വിഷയങ്ങൾ അറിയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി ഡി.എം.ഒ അറിയിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ് ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23ലെത്തുമ്പോഴേക്കും പോസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും.അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുമെന്നും ഡി.എം.ഓ ചൂണ്ടി കാണിക്കുന്നു.