അകലാട് മൂന്നയിനിയിൽ യുവാവ് വ്യാജമദ്യം കഴിച്ച് മരിച്ച സംഭവത്തിൽ ആൽക്കഹോൾ കൊണ്ടുപോയിരുന്ന ടാങ്കർ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു

10

അകലാട് മൂന്നയിനിയിൽ യുവാവ് വ്യാജമദ്യം കഴിച്ച് മരിച്ച സംഭവത്തിൽ ആൽക്കഹോൾ കൊണ്ടുപോയിരുന്ന ടാങ്കർ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു. കാക്കനകത്ത് ഷമീർ (35) ആണ് വ്യാജമദ്യം കഴിച്ച് മരിച്ചത്.
ലോറിയിൽനിന്ന് വാങ്ങിയ മീഥൈൽ ആൽക്കഹോളിൽ വെള്ളം ചേർത്താണ് ഷെമീറും സുഹൃത്തുക്കളും കഴിച്ചത്. കൊച്ചി റിഫൈനറിയിൽനിന്ന് കർണ്ണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കർ ലോറിയിൽനിന്ന് മന്ദലാംകുന്നിൽ വെച്ചാണ് 300 മില്ലിയോളം ആൽക്കഹോൾ ഇവർ വാങ്ങിയത്.
ടാങ്കറിന്റെ വാൽവിൽ ഊറിയ ആൽക്കഹോളാണ് ഇവർക്ക് നൽകിയതെന്നും പറയുന്നു. കൊരട്ടിയിൽനിന്നാണ് എക്സൈസ് സംഘം ടാങ്കർ കസ്റ്റഡിയിൽ എടുത്തത്. ലാബിൽനിന്നുള്ള പരിശോധനാഫലം വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്ന് വടക്കേക്കാട് പോലീസ് അറിയിച്ചു.