അക്ഷയതൃതീയയിൽ ഗുരുവായൂരിൽ 20 ലക്ഷത്തിന്റെ സ്വർണലോക്കറ്റ് വിൽപ്പന; മൂന്ന് ദിവസത്തിനുള്ളിൽ വഴിപാടിനത്തിൽ ലഭിച്ചത് ഒന്നരക്കോടി

6

ഗുരുവായൂര്‍ ക്ഷേത്രത്തിൽ അക്ഷയ തൃതീയ ദിനമായ ചൊവ്വാഴ്ച 18.80 ലക്ഷം രൂപക്കുള്ള സ്വർണ ലോക്കറ്റുകളുടെ വിൽപ്പന. 39,600 രൂപയുടെ വെള്ളി ലോക്കറ്റും വിറ്റു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം ക്ഷേത്രത്തിൽ വിവിധ വഴിപാടിനത്തിൽ ഒന്നരക്കോടിയോളമാണ് ലഭിച്ചത്. ഞായറാഴ്ച 54.34 ലക്ഷവും തിങ്കളാഴ്ച. 62,25,026 രൂപയും ലഭിച്ചു. വൈശാഖ മാസവും അവധിക്കാലവുമായതോടെ ഗുരുവായൂരിൽ ദർശനത്തിരക്കിലും വർധനവുണ്ട്.

Advertisement
Advertisement