അഖില കേരള ചെസ്: സിദ്ധാർഥ്, വൈഗപ്രഭ, റിഷാൻ, തേജസ്വി ജേതാക്കൾ

127

ചെസ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള അഖില കേരള ചെസ് മത്സരം സംസ്ഥാന ആനിമൽ വെൽഫെയർ ബോർഡ് അംഗം കെ.ടി.അഗസ്റ്റിൻ ആദ്യ കരുനീക്കം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ ജില്ലകളിൽ നിന്നായി 105 കളിക്കാർ പങ്കെടുത്ത മത്സരത്തിൽ 15 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ സിദ്ധാർഥ് രാജീവ്, അനിരുദ്ധ് രാജീവ്, ടി.പി വിഷ്ണു ദേവ് എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും കെ.എ വൈഗ പ്രഭ, അനുഷ ശ്രീജിത്ത്, നിധി ശ്രീവത്സൻ എന്നിവർ പെൺകുട്ടികൾക്കായുള്ള വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 10 വയസിന് താഴെയുള്ളവർക്കായുള്ള വിഭാഗത്തിൽ റിഷാൻ റഷീദ്, അദ്വൈത് അശോക് കുമാർ, ഗൗതം നിധിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ തേജസ്വി ശ്രീനിവാസ് ,ഗോപികാ സിറിൻ, ശ്ലോക സുജിത്ത് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. വെറ്റിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥ് സമാപനയോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്ത അവതാരകരായ രാധാകൃഷ്ണൻ മച്ചിങ്ങൽ, ഡോ അരുൺ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. പ്രഫ.എൻ.ആർ.അനിൽകുമാർ, ജോജു തരകൻ, ജോ പറപ്പിള്ളി, കെ കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement