അതിരപ്പിള്ളി
ആനമല റോഡില്‍ വീണ്ടും വാഹന യാത്രികരെ വിറപ്പിച്ച് ‘കബാലി’യിറങ്ങി

53

അതിരപ്പിള്ളി
ആനമല റോഡില്‍ വീണ്ടും വാഹന യാത്രികരെ വിറപ്പിച്ച് കബാലിയിറങ്ങി. കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെ ആന വാഹനങ്ങള്‍ തടയുകയും ബസടക്കം വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറ ദൂരം പിറകോട്ടെടുക്കേണ്ടി വന്ന സംഭവത്തിന്‌ പിന്നാലെയാണ് വീണ്ടും ഒറ്റയാൻ റോഡിലിറങ്ങിയത്.

Advertisement

മദപ്പാടിലുള്ള ഒറ്റയാന്‍ കബാലി ഇന്നും റോഡിലിറങ്ങി. ഇന്നലെ മണിക്കൂറുകളോളം വാഹന യാത്രികരെ ജീവിതത്തിനും മരണത്തിനുമിടയിൽ മുൾമുനയിൽ നിറുത്തിയ കബാലി ഇന്നും യാത്രികരെ വിറപ്പിച്ച് റോഡിലിറങ്ങിയത്. മലക്കപ്പറയിൽനിന്ന് തേയില കയറിവന്ന ലോറി ഉൾപ്പെടെ തടഞ്ഞു. കാറും, ലോറിയും ഉൾപ്പെടെ ഏറെ ദൂരം പുറകോട്ടെടുക്കേണ്ടി വന്നു. പിന്നീട് ഷോളയാർ പവർ ഹൗസ് റോഡിലേക്ക് മാറിപ്പോയതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. കഴിഞ്ഞ ദിവസം
അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദുരമാണ് കബാലി വാഹനങ്ങള്‍ തടഞ്ഞിട്ടത്. റോഡിലൂടെ തലങ്ങും വിലങ്ങും നടന്നും മാറാതെ നിന്നുമായിരുന്നു ആനയുടെ കുറുമ്പ്. മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്ക് ഉള്ള രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും ചാലക്കുടിലേക്കും വാല്‍പ്പാറയിലേക്കും ഉള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി കാനനപാതയില്‍ മണിക്കൂറുകളോളം കുടുങ്ങി കിടക്കേണ്ടി വന്നു.  കെ.എസ്.ആര്‍.ടി.സി. ബസ് ആക്രമിക്കാന്‍ ഛിന്നം വിളിച്ച് ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി. അമ്പലപ്പാറയില്‍ നിന്ന്  തുടങ്ങിയ വാഹനം തടയല്‍ എട്ട് കിലോ മീറ്ററിലേറെ നീണ്ടു.  സ്വകാര്യ ബസടക്കം വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറ ദൂരമാണ് പിറകോട്ടെടുത്തത്. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള കാനന പാതയില്‍ ഏറെ ശ്രമകരമായിരുന്നു വാഹനങ്ങള്‍ പിറകോട്ടെടുക്കല്‍.ഒടുവില്‍  ആനക്കയത്ത് വച്ച് ഒറ്റയാന്‍ കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. കഴിഞ്ഞ ആഴ്ച ഇതേ ഒറ്റയാന്‍ രണ്ട് തവണ ഷോളയാര്‍ പവര്‍ ഹൗസിലെത്തിയിരുന്നു. വൈദ്യുതോല്പാദനം നടക്കുന്ന സമയത്ത് ആന പവര്‍ ഹൗസിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാലാണ്  ദുരന്തം ഒഴിവായത്. ദിവസങ്ങള്‍ക്ക് മുന്‍പ് വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചതും മദപ്പാടിലുള്ള ഇതേ ആന തന്നെയാണ്. തുടർച്ചയായി ആന വാഹനങ്ങളെ ആക്രമിക്കും വിധത്തിൽ റോഡിലിറങ്ങുന്നതിന്റെ ഭയത്തിലാണ് യാത്രക്കാരും വിനോദ സഞ്ചാരികളും.

Advertisement