അതിരപ്പിള്ളി മലക്കപ്പാറ-വാഴച്ചാൽ റോഡിൽ കബാലി വീണ്ടുമിറങ്ങി അതിക്രമം; കെ.എസ്.ആർ.ടി.സി ബസ് കൊമ്പിൽ കുത്തി ഉയർത്തി

49

അതിരപ്പിള്ളി മലക്കപ്പാറ-വാഴച്ചാൽ റോഡിൽ കബാലി വീണ്ടുമിറങ്ങി അതിക്രമം. ഇന്നലെ രാത്രിയാണ് കെ.എസ്.ആർ.ടി.സി ബസ്സിനു നേരെയാണ് പരാക്രമം കാണിച്ചത്.

Advertisement

ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയ ബസിനു നേരെ ആണ് ആന പാഞ്ഞടുത്തത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം. പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസുയർത്തി താഴെ വച്ചു. ആർക്കും പരിക്കില്ല.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ ആണ്. രണ്ടു മണിക്കൂറിലേറെ കബാലി പരാക്രമം തുടർന്നു. രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്. വിനോദ സഞ്ചരികൾക്ക് ഇവിടെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബസ് അടക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക് ഇല്ല.

കബാലി മടപ്പാടിലാണെന്നാണ് വനംവകുപ്പ് കണ്ടെത്തൽ. ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത ആനയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് കിലോമീറ്ററോളം പിന്നോട്ടോടിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത്

Advertisement