അത്താണി- പുതുരുത്തി റോഡിൻ്റെ നിർമാണം തുടങ്ങി

11
4 / 100

കുന്നംകുളം നിയോജക മണ്ഡലത്തിലെ അത്താണി – പുതുരുത്തി റോഡ് 5/400 മുതൽ 8/800 വരെ ബി എം ആൻ്റ് ബി സി നിലവാരത്തിലാക്കുന്നതിൻ്റെ നിർമാണോദ്ഘാടനം നടത്തി.

മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിൻ്റെ നിർമാണോദ്ഘാടനം മങ്ങാട് വോൾഗ ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്ത് ലാൽ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, പൊതുമരാമത്ത് നിരത്തു വിഭാഗം എ ഇ സുജ സൂസൻ മാത്യു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.