അദാലത്തുകൾ ആശ്വാസകരം; ആറു മാസത്തിലൊരിക്കൽ നടത്തണമെന്ന് നടൻ വി.കെ ശ്രീരാമൻ

19
4 / 100

സംസ്ഥാന സർക്കാർ ജനങ്ങളുടെ പരാതികൾക്ക് തീർപ്പു കൽപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്ത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമെന്ന് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ.

കുന്നംകുളത്തെ സാന്ത്വന സ്പർശം അദാലത്തിൽ നാട്ടുകാരനെന്ന നിലയിൽ പങ്കെടുത്തതാണ് ശ്രീരാമൻ. സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന നിരവധി പേരുണ്ട് എല്ലാ നാട്ടിലും. എന്നാൽ അവരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടാൻ പലപ്പോഴും നടപടിക്രമങ്ങൾ തടസമാകാറുണ്ട്. എന്നാൽ ഇപ്പോൾ സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയ്ക്ക് മാറ്റം വന്നത് ശ്ലാഘനീയമാണ്.

ജനങ്ങൾക്ക് വലിപ്പ ചെറുപ്പമില്ലാതെ എന്നും ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഇത് സർക്കാർ തലത്തിൽ പരിഹരിക്കേണ്ടതാണെങ്കിൽ ഇതു പോലുള്ള പരാതി പരിഹാര അദാലത്തുകൾ ആറു മാസത്തിൽ ഒരിയ്ക്കൽ നടത്തുന്നത് ഏറെ ഉചിതമാവുമെന്നും വി കെ ശ്രീരാമൻ പറഞ്ഞു.