അന്നമനടയിലെ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

5

അന്നമനട ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു. അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചു. എം എല്‍ എ ഫണ്ടായ പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് സമാര്‍ട്ട് അങ്കണവാടി സൗകര്യങ്ങളോടെയുള്ള പഠനാന്തരീക്ഷം കുട്ടികള്‍ക്കൊരുക്കുക.

കൂട്ടാലി പരമേശ്വരന്‍ നായര്‍ ഭാര്യ ലക്ഷമി കുട്ടിയമ്മയുടെ പിറന്നാള്‍ സമ്മാനമായി ലഭിച്ച സ്ഥലത്താണ് 125 ആം നമ്പര്‍ അങ്കണവാടി പണിയുന്നത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വൈസ് പ്രസിഡന്റ് ടെസ്റ്റി ടൈറ്റസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി ജോഷി, ഐ സി ഡി എസ് സുപ്പര്‍വൈസര്‍വി ബിന്ധ്യതുടങ്ങിയവര്‍ പങ്കെടുത്തു.