അമ്പത്തെട്ട് വർഷത്തെ അലച്ചിലിന് അന്ത്യം; അന്തോണിക്ക് ആശ്വാസമായി പട്ടയമേള

12
3 / 100

മരോട്ടിച്ചാൽ സ്വദേശി അന്തോണിക്കിനി ആശ്വസിക്കാം. 58 വർഷത്തെ അലച്ചിലിനൊടുവിൽ അന്തോണിക്ക് ജില്ലാ പട്ടയമേളയിലൂടെ ലഭ്യമായത് പട്ടയം.
തൃശൂർ ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ ചീഫ് വിപ്പ് കെ രാജനിൽ നിന്നാണ് അന്തോണി പട്ടയം സ്വീകരിച്ചത്.

80 വയസ്സുള്ള അന്തോണി 58 വർഷമായി കയറി ഇറങ്ങാത്ത ഓഫിസുകളില്ല. എന്നാൽ വനഭൂമി പട്ടയമായിരുന്നതിനാൽ ഒരുപാട് നിയമകുരുക്ക് ഉണ്ടായിരുന്നു. ഈ നിയമ പ്രശ്നങ്ങളെല്ലാം ഒഴിവായാണ് ഇപ്പോൾ പട്ടയം ലഭിച്ചിരിക്കുന്നത്.A 5 752/20/spl AL 43 സർവ്വേ നമ്പറിലാണ് പട്ടയം.

35 സെന്റ് സ്ഥലത്ത് 11 സെന്റിനാണ് ഇപ്പോൾ പട്ടയം ലഭിച്ചിരിക്കുന്നത്. വന്യമൃഗങ്ങളോട് പടവെട്ടിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. പട്ടയമില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഇതിനെല്ലാം ഒരറുതി വന്നിരിക്കുകയാണ് ഇപ്പോൾ. രണ്ട് മക്കളുള്ള അന്തോണി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്.