അമർ ജവാൻ സ്മാരകം നാടിന് സമർപ്പിച്ചു

15

അയ്യന്തോൾ കലക്ട്രേറ്റിന് മുന്നിലുള്ള നവീകരിച്ച അമർ ജവാൻ സ്മാരകം നാടിന് സമർപ്പിച്ചു.
അമർ ജവാൻ സ്ക്വയറിൽ നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദഘാടനം ചെയ്തു.
രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനായി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ അനാഥമാക്കില്ലെന്ന് ഉറപ്പ് നൽകാൻ കേരള സർക്കാരിനായെന്ന് റവന്യൂ മന്ത്രി പറഞ്ഞു. കേരളം സൈനികർക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

Advertisement

രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ പരംവീർചക്ര നൽകി രാഷ്ട്രം ആദരിച്ച ക്യാപ്റ്റൻ യോഗേന്ദ്ര സിംഗ് യാദവാണ് അമർജവാൻ സമർപ്പണം നിർവഹിച്ചത്. ജീവൻ വെടിഞ്ഞും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഓരോ ജവാനും പ്രതിജ്ഞാബദ്ധമാണെന്ന് ക്യാപ്റ്റൻ യോഗേന്ദ്ര സിംഗ് പറഞ്ഞു. പത്ത് ഡിഗ്രി തണുപ്പിൽ കുത്തനെയുള്ള ടൈഗർ ഹിൽ കീഴടക്കിയ അനുഭവങ്ങളും ക്യാപ്റ്റൻ ചടങ്ങിൽ പങ്കുവെച്ചു. മേയർ എം കെ വർഗീസ് സുവനീർ പ്രകാശനം നിർവഹിച്ചു.
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തി. നടൻ മോഹൻലാൽ വീഡിയോ വഴി മുഖ്യ സന്ദേശം നൽകി.

ജില്ലാ കലക്ടർ ഹരിത വി കുമാർ,
തൃശൂർ കെഎസ്ഇഎസ്എൽ സെക്രട്ടറി ടി മോഹൻദാസ്, പ്രസിഡന്റ് കെ കെ ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കേണൽ എച്ച് പത്മനാഭൻ, കേരള എൻ സി സി മേധാവി ബ്രിഗേഡിയർ പി കെ സുനിൽകുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി എ അക്ബർ, കെഎസ്ഇഎസ്എൽ സംസ്ഥാന പ്രസിഡന്റ് കെ ആർ ഗോപിനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement