അരിമ്പൂർ ഹയർസെക്കണ്ടറി സ്കൂളിന് പുതിയ അടുക്കള

34

അരിമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ അടുക്കളയുടെയും ടോയ്‌ലറ്റ് കെട്ടിടത്തിന്റെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു. 2018-2019 എംഎല്‍എയുടെ ആസ്തിവികസന പദ്ധതിയില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സെക്രട്ടറി കെ.എല്‍ ജോസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ നീതി, പ്രധാനാധ്യാപിക ബിത്ത വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.