അഴീക്കോടൻ വധത്തിന് അരനൂറ്റാണ്ട്: തൃശൂരിൽ നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം; രാഹുലിന് മുമ്പേ തേക്കിൻകാട്ടിലെ വേദിയിൽ പിണറായി

15

കമ്മ്യൂണിസ്റ്റ് ആചാര്യൻ അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട്. 1972 സെപ്തംബർ 23നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്ന അഴീക്കോടനെ തൃശൂര്‍ ചെട്ടിയങ്ങാടിയിൽ കൊലപ്പെടുത്തുന്നത്. കേരള ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യയെന്ന് ഇന്നും വിശേഷിപ്പിക്കുന്ന സംഭവത്തിന് അരനൂറ്റാണ്ടെത്തുമ്പോഴും രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം യാഥാർഥ്യം ഇന്നും അവ്യക്തമാണ്. അഴീക്കോടന്റെ അമ്പതാം രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ അഴീക്കോടൻ കുത്തേറ്റ് വീണ പോസ്റ്റോഫീസ് റോഡിലെ ചെട്ടിയങ്ങാടിയിലെ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ-സംസ്ഥാന നേതാക്കൾ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനമാണ് പ്രധാനം. റെഡ് വളണ്ടിയർ മാർച്ചും റാലിയുമായിട്ടാണ് പരിപാടി. ജനുവരിയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ചികിൽസയെ തുടർന്ന് അമേരിക്കയിൽ പോയതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നില്ല. രണ്ടാം കോവിഡ് കാലത്ത് ആൾക്കൂട്ട നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പരാതി ഉയർന്നതോടെ ഹൈകോടതി ഇടപെട്ട് സമ്മേളനം പൊതുസമ്മേളനമോ പരിപാടികളോ ഇല്ലാതെ തിരക്കിട്ട് അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. വിപുലമായ പൊതുസമ്മേളനവും പരിപാടികളും സംഘടിപ്പിച്ചിട്ട് നാളുകളായ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തവണ അഴീക്കോടൻ അമ്പതാം രക്തസാക്ഷിദിനം വിപുലമാക്കുന്നത്. അതേ സമയം ഞായറാഴ്ച രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തൃശൂരിൽ സമാപനം നടക്കുന്ന അതേ വേദിയിലാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത്. ഇന്ന് വൈകീട്ട് രാഹുലിന്റെ യാത്ര ജില്ലയിൽ പ്രവേശിക്കുമെങ്കിലും നാളെ യാത്രക്ക് അവധിയാണ്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാഹുൽ ഡൽഹിയിലേക്ക് പോവുന്നതിനാണ് ആലോചിച്ചിട്ടുള്ളത്. എന്നാൽ ഗെഹ്ലോട്ട് ഇവിടേക്ക് വരുന്നതിനാൽ ഡൽഹി യാത്ര ഒഴിവാക്കുന്നതും പരിഗണിക്കുന്നുണ്ട്. തേക്കിൻകാട് മൈതാനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന അഴീക്കോടൻ രക്തസാക്ഷി ദിന സമ്മേളനവും 24ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനവും. കേരളത്തിൽ 18 ദിവസം യാത്ര നടത്തുന്നതിനെതിരെയുള്ള വിമർശനം സി.പി.എം ക്യാമ്പുകൾ നടത്തി ഇരു കൂട്ടരും പോർവിളിയിൽ തുടരുമ്പോഴാണ് മുഖ്യമന്ത്രിയും രാഹുലും ഒരേ വേദിയിൽ പ്രസംഗിക്കുന്നതെന്ന കൗതുകവും തൃശൂരിലെ വേദിക്കുണ്ട

Advertisement
Advertisement