അവണിശേരിയിലെ കോൺഗ്രസ്-സി.പി.എം സഖ്യം നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ ട്രയൽ റൺ: ബി.ജെ.പി; സി.പി.എമ്മും കോൺഗ്രസും ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.കെ.അനീഷ് കുമാർ

18
4 / 100

അവണിശ്ശേരി പഞ്ചായത്തിൽ ജനങ്ങൾ തിരസ്കരിച്ച കോൺഗ്രസ്സും സി.പി.എമ്മും ചേർന്ന് സഖ്യമുണ്ടാക്കി അധികാരം നേടിയത് വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ ദിശാസൂചകമാണ്. കേരളത്തിന് പുറത്ത് മാത്രമല്ല കേരളത്തിലും ഇവർ സഖ്യത്തിലാണെന്ന് വ്യക്തമായിരിക്കുന്നു. അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരായി കോൺഗ്രസ്സും സി.പി.എമ്മും മാറിയിരിക്കുന്നു. പരസ്പര വിരോധം പ്രസംഗിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് അവസരവാദ രാഷ്ടീയത്തിന് ശക്തമായ തിരിച്ചടി നൽകും. സഖ്യമായി ഭരിക്കാൻ തയ്യാറായവർ സഖ്യമായി മത്സരിക്കാനും തയ്യാറാവണം. അധികാരത്തിന് വേണ്ടി അധാർമ്മിക സഖ്യമുണ്ടാക്കില്ലെന്ന് പ്രസ്താവന നടത്തിയ എം.പി വിൻസെൻ്റും എം.എം വർഗ്ഗീസും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ തടയാൻ ഈ അവിശുദ്ധ സഖ്യത്തിന് കഴിയില്ല. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ജനവഞ്ചനയിലും ഇവർ ഒക്കചെങ്ങായിമാരാണ്. ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ കാപട്യം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടും. ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി രാഷ്ട്രീയ നെറികേടിൻ്റെ ഉത്തമ ഉദാഹരണമായ അവണിശ്ശേരി മോഡൽ ബിജെപി ഉയർത്തിക്കാട്ടും.