അവണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പീച്ചി വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് വാർഡ് മെമ്പർമാരുടെ പരാതി

14

അവണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പീച്ചി വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി. പഞ്ചായത്തിലെ മൂന്ന് നാല്, ആറ് വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കുറ്റൂർ ബ്രാഞ്ച് കനാൽ വഴിയാണ് അവണൂരിലേക്ക് വെള്ളമെത്തിക്കാറുള്ളത്. കഴിഞ്ഞ കാലങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും വെള്ളമെത്തിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂർ മാത്രമാണ് ഇവിടേക്ക് വെള്ളം ലഭിച്ചത്. ജലസേവന വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് വാർഡ് മെമ്പർമാർ പറയുന്നു. അടിയന്തര നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർമാരായ സുരേഷ് അവണൂർ, തോമസ് പുത്തിരി, ഐ.ആർ മണികണ്ഠൻ എന്നിവരാണ് കളക്ടർക്ക് പരാതി നൽകിയത്.