അസി.കമ്മീഷണർ വി.കെ. രാജുവിന് ആൽഫയുടെ യാത്രയപ്പ്

9
4 / 100

സ്ഥലം മാറിപ്പോകുന്ന തൃശൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ. രാജുവിന് ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ സെന്ററിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. പാലിയേറ്റീവ് പരിചരണ രംഗത്ത് ആല്‍ഫയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹത്തെ ആല്‍ഫ ലിങ്ക് സെന്റര്‍ പ്രസിഡന്റ് സി. വേണുഗോപാല്‍ മെമന്റോ നല്‍കി ആദരിച്ചു. ആല്‍ഫ സെക്രട്ടറി പി.ഐ. വിന്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ ട്രാഫിക് എസ്‌.ഐ രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. വൊളന്റിയര്‍മാരായ തോമസ് തോലത്ത്, സി.എ. വേണുഗോപാലന്‍, എം.വി. വിജയന്‍, വി. ഗോപകുമാര്‍, വില്‍സണ്‍ പി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ടി.എസ്. സന്തോഷ് സ്വാഗതവും ശ്രീകൃഷ്ണന്‍ വി.ആര്‍. നന്ദിയുംപറഞ്ഞു.