ആംബുലൻസ് ഡ്രൈവർമാർക്ക് ഫലവൃക്ഷതൈയും, പച്ചക്കറിക്കിറ്റും വിതരണം ചെയ്ത് ബി.ജെ.പിയുടെ പരിസ്ഥിതി ദിനാചരണം

9

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോവിഡ് കാലത്ത് രാപകലില്ലാതെ രോഗികളെ കൊണ്ടു പോവുകയും, മരണപ്പെട്ടവരെ സംസ്ക്കരിക്കാനും സ്വന്തം ജീവൻ പോലും നോക്കാതെ സമൂഹത്തിനായി കഷ്ടപ്പെടുന്ന തൃശൂർ നഗരത്തിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർ സഹോദരൻമാർക്കും ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫല- വൃക്ഷ തൈയും ,പച്ചക്കറിക്കിറ്റും വിതരണ പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ ട്രഷറർ സുജയ് സേനൻ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ്.സി.മേനോൻ, ജനറൽ സെക്രട്ടറി വിപിൻകുമാർ, കൗൺസിലർ എൻ. പ്രസാദ്,
ജില്ലാ കമ്മിറ്റിയംഗങ്ങളായ രവി തിരുവമ്പാടി, വാസുദേവൻ, സുശാന്ത് ഐനിക്കുന്നത്ത്, രാജീവ് മേനോൻ, തിരൂർ സതീഷ്, അമൽ, ബിനീഷ്, രാംമോഹൻ എന്നിവർ പങ്കെടുത്തു.