ആഗോള താപനത്തിന് മരമാണ് മറുപടി: പരിസ്ഥിതി ദിനത്തിൽ ഭൂമിക്കൊരു കുട യൊരുക്കി അയ്യപ്പൻ നാടൻ കലാസമിതിയും ബാല കലാസമിതിയും 

8

പരിസ്ഥിതി ദിനത്തിൽ ആട്ടോർ അയ്യപ്പൻ നാടൻ കലാസമിതിയുടെ ബാലാ സമിതി പ്രവർത്തകരും അംഗങ്ങളും ചേർന്ന് ആഗോളതാപനത്തിന് മരമാണ് മറുപടി എന്നും… ഇനി വരുന്നൊരു തലമുറയ്ക്ക് ആയി എന്ന…സന്ദേശവുമായി സ്വന്തം പുരയിടങ്ങളിൽ ഔഷധഫല വൃക്ഷങ്ങൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സമിതി പ്രസിഡണ്ട് ബിജു ആട്ടോർ പ്ലാവിൻ തൈ നട്ട് ഭൂമിക്കൊരു കുട’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രതീഷ് ഭാസ്കർ ആലുക്കൽ, കെ.എം മോഹനൻ, ഭാനുമതി അനിയൻ, ബിന്ദു ജയൻ, ജിഷ്ണ, എന്നിവർ ഔഷധസസ്യങ്ങൾ നട്ടു. അഭിജിത്ത്, അഭിനവ്, അഭിഷേക്, അനന്യ ,അനഘ, നമസ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.