ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായ മാർ റാഫി മഞ്ഞളിക്ക് തൃശൂർ അതിരൂപത സ്വീകരണം നല്കി. തൃശൂർ അതിരൂപതയിലെ വെണ്ടൂർ ഇടവകാംഗമായ ബിഷപ്പ് റാഫി അലഹാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്നതിനിടെയിലാണ് 2020 നവംബർ 12ന് ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചത്.
തൃശൂർ ഡി.ബി.സി.എൽസിൽ മാർ റാഫി കൃതഞ്തബലിയർപ്പിച്ചു. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവും സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവും സഹകാർമ്മികരായി.