ആദിവാസി വിഭാഗങ്ങളെ ഹൃദയത്തോട് ചേർത്ത് മലക്കപ്പാറ പോലീസിന്റെ മാതൃകാ പ്രവർത്തനം

3

ആദിവാസി യുവതീ-യുവാക്കൾക്ക് പി.എസ്.സി പരിശീലനവുമായി മലക്കപ്പാറ പോലീസ്. മലക്കപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 അദിവാസി കോളനികളിലും തോട്ടം തൊഴിലാക്കളടക്കമുള്ളത് പിന്നാക്ക വിഭാഗമാണ്. ഇവരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ പി.എസ്.സി പരിശീലനം ആരംഭിച്ചു. 56 പേർക്ക് എംപ്ളോയ്മെന്റ് രജിസ്ട്രഷനും പോലീസ് തന്നെ ചെയ്ത് നൽകി. സ്റ്റേഷനിൽ എല്ലാ ഞാറാഴ്ച്ചയും രാവിലെ 10 മുതൽ പി.എസ്.സി കോച്ചിങ്ങ് ക്ലാസ് ഉണ്ട്. ദൂരെയുള്ള കോളനികളിൽ നിന്ന് വരുന്നവർക്ക് സ്റ്റേഷനിൽ ഉച്ചഭക്ഷണവും കൊടുക്കുന്നുണ്ട്. 10 ൽ പഠിക്കുന്ന അഞ്ച് കുട്ടികളും പ്ള്സ് ടുവിന് പഠിക്കുന്ന നാല് കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്കുള്ള പി.എസ്.സി ബുക്കുകളും ഗൈഡുകളും പോലീസ് തന്നെ എത്തിച്ച് നൽകുന്നു. ഇത് മാത്രമല്ല, ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ കമാഡോ വിഭാഗത്തിൽ ഇവിടെ പരിശീലനം നേടുന്ന 11 യുവാക്കൾ ഉണ്ട് അവർക്ക് വേണ്ട കായിക പരിശീലനവും മലക്കപ്പാറ പോലീസിന്റെ ഡ്യൂട്ടിയുടെ ഭാഗമായി ജീവനക്കാർ ഏറ്റെടുത്തതാണ്.

Advertisement
Advertisement