ആദ്ധ്യാത്മിക പ്രഭാഷകൻ ഡോ. പത്മജനെ പൂരപ്രേമി സംഘം ആദരിച്ചു

53

കോവിഡ് മൂലം ക്ഷേത്രങ്ങളിൽ പ്രഭാഷണങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പൂരപ്രേമി സംഘം യൂടൂബ് ചാനലിൽ കർക്കിടക മാസം 31 ദിവസവും രാമായണ പ്രഭാഷണ പരമ്പര അവതരിപ്പിച്ച ഡോ.പത്മജനെ പൂരപ്രേമി സംഘം ആദരിച്ചു.
തൃശൂർ തെക്കേമഠത്തിൽ പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ടിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി ഉത്ഘാടനം ചെയ്തു. വടക്കുമ്പാട് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ പൂരപ്രേമി സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് വടക്കുംമ്പാട് നാരായണൻ പറഞ്ഞു. കൺവീനർ വിനോദ് കണ്ടെംകാവിൽ ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി നന്ദൻ വാകയിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ പി.വി അരുൺ, ഭാരവാഹികളായ സജേഷ്കുന്നമ്പത്ത്, മുരാരി ചാത്തക്കുടം എന്നിവർ പ്രസംഗിച്ചു.