ആധുനിക സജ്ജീകരണങ്ങളോടെ ഗുരുവായൂരിൽ രണ്ടുനില കംഫർട്ട് സ്റ്റേഷൻ ഒരുങ്ങുന്നു

6
4 / 100

ഗുരുവായൂർ നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ നിർമ്മാണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. നഗരസഭയുടെ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റിയാണ് ഒരു കോടി ചിലവിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നത്. 60ൽ പരം ശുചിമുറികളടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് രണ്ടുനില കെട്ടിടം.

ശുചിത്വ മിഷനാണ് കംഫർട്ട് സ്റ്റേഷൻ നിർമാണ ചുമതല. കംഫർട്ട് സ്റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം എംഎൽഎ നിർവഹിച്ചു. ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീർ, മുൻ ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.