ആര്‍ദ്ര കേരള പുരസ്ക്കാരം സംസ്ഥാനത്ത് രണ്ടാം സ്ഥാനം സ്വന്തമാക്കി തൃശൂര്‍ കോര്‍പ്പറേഷൻ

9
8 / 100

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്‍റെ പ്രവര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ നടത്തി വരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2018-19 വര്‍ഷത്തെ അംഗീകാരമായ ആര്‍ദ്ര കേരള പുരസ്ക്കാരം സംസ്ഥാന തലത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് ലഭിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. കോര്‍പ്പറേഷന്‍റെ കീഴില്‍ ജനറല്‍ ആശുപത്രി, സോണലിന്‍റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സബ്ബ് സെന്‍ററുകള്‍, ആയുര്‍വേദ ഡിസ്പന്‍സറികള്‍ എന്നിവിടങ്ങളില്‍ അന്തരീക്ഷം രോഗീ സൗഹൃദമാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ഥാപന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തല്‍ എന്നീ സേവനങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത്. 5 ലക്ഷം രൂപയും, പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം