ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

53

ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പുലർച്ചെ അഞ്ചു മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

Advertisement
fb img 16634758744111459722685626446260


ആർ.എസ്.എസ് അഖില ഭാരതീയ സഹസർകാര്യവാഹ് മുകുന്ദ് , ക്ഷേത്ര സംഘചാലക് വന്യരാജൻ, ക്ഷേത്ര കാര്യവാഹ് രാജേന്ദ്രൻ ,പ്രാന്ത സംഘചാലക് അഡ്വ.കെ കെ ബാലറാം,പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ, പ്രാന്തപ്രചാരക് എസ് സുദർശനൻ, മുതിർന്ന കാര്യകർത്താക്കളായ എസ് സേതുമാധവൻ, എ വിനോദ്, എന്നിവർ സർ സംഘചാലകിനൊപ്പമുണ്ടായിരുന്നു.

fb img 16634758713474222452686416663436


ദർശനത്തിന് ശേഷം ആർ.എസ്.എസ് കാര്യകർത്താക്കളുടെ ബൈഠക്കിലും, വൈകീട്ട് അഞ്ചിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൂർണ ഗണവേഷധാരികളായ പ്രവർത്തകരുടെ സാംഘിക്കിലും അദ്ദേഹം പങ്കെടുക്കും. ആർ.എസ്.എസ് സർസംഘചാലകിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളതിനാൽ ഗുരുവായൂരിൽ സർ സംഘചാലകിന്റെ ദർശനസമയം കർശന സുരക്ഷാ സൗകര്യങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു
സംഘടനാപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മോഹൻ ഭാഗവത് ചതുർദിന സന്ദർശനത്തിനായി കേരളത്തിൽ എത്തിയത്. ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Advertisement