ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കാൻ തയ്യാറാകാത്ത സ്വകാര്യ ലാബുകൾക്കെതിരെ കളക്ടർ നടപടിയെടുക്കണമെന്ന് ജോൺ ഡാനിയൽ

55

ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കിയ ഉത്തരവ് പാലിക്കാൻ സ്വകാര്യ ലാബുകൾ തയ്യാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ഉടൻ നടപ്പിലാക്കണമെന്ന് നിർദേശിച്ച് സർക്കാർ ഇറക്കിയ ഉത്തരവിനെ വെല്ലുവിളിച്ച് പല ലാബുകളും ആർ.ടി.പി.സി.ആർ പരിശോധന നിർത്തിവെച്ചിരിക്കുകയാണ്. പരിശോധന നിർത്തിവെച്ച ലാബുകൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. സർക്കാർ ഉത്തരവ് പാലിക്കാത്ത ലാബുകൾക്കെതിരെ കളക്ടർ നടപടിയെടുക്കണം. ഈ മഹാമാരിയുടെ കാലത്ത് ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കാൻ തയ്യാറാവാതെ ലാബുകൾ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമായി കോവിഡ് കാലത്തെ കാണുന്നത് അംഗീകരിക്കാനാവില്ല.