ഇടക്കയിൽ പെരുക്കി പെരുവനം, മുദ്രകളിൽ പകർന്നാടി കഥകളിയാചാര്യൻ, കരുണ ചെയ് വാനെന്ത് പാടി കാവാലം ശ്രീകുമാർ, താളമിട്ട് കൈതപ്രം; വൈറലായി അപൂർവ സംഗമ വീഡിയോ

15

കരുണ ചെയ്വാനെന്ത് കൃഷ്ണായെന്ന് കാവാലം ശ്രീകുമാർ പാടിയപ്പോൾ ചെണ്ടയിൽ കാലങ്ങളുടെ കയറ്റിറക്കവും കൊണ്ട് മേളപ്പെരുക്കം തീർക്കുന്ന മേളാചാര്യൻ പെരുവനംകുട്ടൻമാരാർ ഇടക്കയിൽ നാദമിട്ടു… അരങ്ങിലെ വിസ്മയം കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി കൈമുദ്രകളും മുഖഭാവവും മാറ്റിയപ്പോൾ വിസ്മയഭാവം വിടർന്നു. ഈണത്തിന് താളമിട്ട് ഗാനരചയിതാവം കൈതപ്രവും അപൂർവ സംഗമത്തിലുണ്ടായി. അപൂർവ സംഗമം ആസ്വാദിക്കാൻ നിരവധിയാളുകളുമുണ്ട്. സമൂഹമാധ്യമത്തിൽ വൈറലാവുകയാണ് വീഡിയോ.

Advertisement
Advertisement